Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Press

Sunday Feature

ത​ള്ളു​വ​ണ്ടി​ക​ൾ ക​ട​ന്ന് നോ​ട്ട​ടി​ച്ചു ത​ള്ളി...

ഇ​ന്ത്യ​ൻ ക​റ​ൻ​സി നോ​ട്ടു​ക​ളും പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​ർ മു​ദ്ര​ക​ളും അ​ച്ച​ടി​ക്കു​ന്ന നാ​സി​ക്കി​ലെ ഇ​ന്ത്യ​ൻ സെ​ക്യൂ​രി​റ്റി പ്ര​സ് സ്ഥാ​പി​ത​മാ​യി​ട്ട് 100 വ​ർ​ഷം.

നേ​രം പു​ല​ർ‌​ന്നു വ​രു​ന്ന​തേ​യു​ള്ളു. റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്ത​ക്കാ​രു​മെ​ല്ലാ​മാ​യി കേ​ശ​വേ​ട്ട​ന്‍റെ ചാ​യ​ക്ക​ട സ​ജീ​വ​മാ​ണ്. നാ​ട്ടി​ലെ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നും പ​രോ​പ​കാ​രി​യു​മാ​യ അ​പ്പു​ക്കി​ളി ചാ​യ കു​ടി​ച്ചു​കൊ​ണ്ട് ചി​ന്താ​മ​ഗ്ന​നാ​യി ഒ​രു ബ​ഞ്ചി​ലി​രി​ക്കു​ന്നു.നാ​ട്ടി​ലെ സ്ഥി​രം ത​ള്ളു​മാ​മ​ൻ പ​ത്ര​പാ​രാ​യ​ണം ക​ഴി​ഞ്ഞ് ത​ല​യു​യ​ർ​ത്തി എ​ല്ലാ​വ​രേ​യു​മൊ​ന്നു നോ​ക്കി. ചി​ന്തി​ച്ചു വി​ഷാ​ദി​ച്ചി​രി​ക്കു​ന്ന അ​പ്പു​ക്കി​ളി​യെ ക​ണ്ടു. “എ​ന്തെ​ടെ​യ്, മി​ഴു​ങ്ങ​സ്യ ആ​യി ഇ​രി​ക്കു​ന്നേ? ത​ള്ളു​മാ​മ​ൻ തു​ട​ക്ക​മി​ട്ടു. “ഓ, ​അ​ത്യാ​വ​ശ്യ​മാ​യി കു​റ​ച്ച് പൈ​സ വേ​ണം മാ​മാ, ആ ​നോ​ട്ട​ടി​ക്കു​ന്ന പ്ര​സി​ലെ​ങ്ങാ​നും ഒ​രു പ​ണി കി​ട്ടു​മോ ആ​വോ ?”അ​പ്പു​ക്കി​ളി മ​ടു​പ്പോ​ടെ പ​റ​ഞ്ഞു.

“ഡാ.. ​അ​തൊ​രു പോ​യി​ന്‍റാ. നാ​സി​ക്കി​ലെ നോ​ട്ട​ടി​ക്കു​ന്ന പ്ര​സി​ലൊ​രു പ​ണി കി​ട്ടി​യാ ര​ക്ഷ​പ്പെ​ട്ടു. സ്വ​ർ​ഗ​മാ​ടാ സ്വ​ർ​ഗം!”​മാ​മ​ൻ ത​ള്ളി​ത്തു​ട​ങ്ങി.“അ​തെ​ന്താ മാ​മാ? ക​റ​ൻ​സി അ​ച്ച​ടി​ക്കു​ന്ന ഇ​ട​മ​ല്ലേ? ക​ടു​പ്പ​മു​ള്ള സെ​ക്യൂ​രി​റ്റി​യൊ​ക്കെ​യ​ല്ലേ? “ഏ​ത് സെ​ക്യൂ​രി​റ്റി? “അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​ന്മാ​രു​ടെ ഒ​രു യോ​ഗം! വൈ​കു​ന്നേ​രം ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​മ്പോ​ൾ പ്ര​സി​ലെ മാ​നേ​ജ​ർ പ​റ​യും: ഡാ, ​ഇ​ന്ന് ഓ​വ​ർ​ടൈം പ​ണി​യെ​ടു​ത്ത​ത​ല്ലേ, ആ ​അ​ഞ്ഞൂ​റി​ന്‍റെ പാ​യ്ക്ക​റ്റി​ൽ​നി​ന്ന് ര​ണ്ടെ​ണ്ണം എ​ടു​ത്ത് പോ​ക്ക​റ്റി​ലി​ട്ടോ!”​എ​ന്ന്!അ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ചാ​യ​ക്ക​ട​ക്കാ​ര​ൻ കേ​ശ​വേ​ട്ട​ൻ വ​ണ്ടി​ക്കു മു​ന്നി​ലേ​ക്ക് ചാ​ടി​യ​ത്. “അ​തേ​യ്, ക​ഴി​ഞ്ഞ മാ​സ​ത്തെ പ​റ്റ് ത​ന്നി​ട്ട് നോ​ട്ട് ത​ള്ള്!”അ​തോ​ടെ ത​ള്ളു​വ​ണ്ടി ത​കി​ടം മ​റി​ഞ്ഞു. ചു​റ്റു​മു​ള്ള​വ​രെ ദ​യ​നീ​യ​മാ​യി നോ​ക്കി മാ​മ​ൻ മി​ണ്ടാ​തി​രു​ന്നു.

ചാ​യ​ക്ക​ട​യി​ലെ പൊ​ട്ടി​ച്ചി​രി​ക​ൾ​ക്കി​ട​യി​ലേ​ക്കാ​ണ് നാ​ട്ടി​ലെ വി​ദ്യാ​സ​മ്പ​ന്ന​നും സ​ർ​വാ​ദ​ര​ണീ​യ​നും റി​ട്ട​യേ​ഡ് ഹെ​ഡ്മാ​സ്റ്റ​റു​മാ​യ വി​ശ്വാ​മി​ത്ര​ൻ സാ​ർ ക​യ​റി​വ​ന്ന​ത്. “ എ​ന്താ​ടോ ഇ​ത്ര വ​ല്യ ത​മാ​ശ. ഞാ​നും കൂ​ടൊ​ന്ന് കേ​ൾ​ക്ക​ട്ടെ.’’ സാ​ർ ബ​ഞ്ചി​ൽ ഉ​പ​വി​ഷ്‌​ട​നാ​യി. അ​പ്പു​ക്കി​ളി കാ​ര്യം പ​റ​ഞ്ഞു. വി​ശ്വാ​മി​ത്ര​ൻ സാ​ർ എ​ല്ലാ​വ​രേ​യും ഒ​ന്നു നോ​ക്കി. “നാ​സി​ക് പ്ര​സി​ന്‍റെ ക​ഥ ഞാ​ൻ പ​റ​ഞ്ഞു​ത​രാം. നൂ​റ്റാ​ണ്ട് പി​ന്നി​ട്ട, ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​സ്ഥാ​പ​ന​മാ​ണ​ത്. കേ​വ​ലം ഒ​രു അ​ച്ച​ടി​ശാ​ല​യു​ടെ വാ​ർ​ഷി​ക​മ​ല്ല, മ​റി​ച്ച് സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​യു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തി​ന്‍റെ​യും നൂ​റു​വ​ർ​ഷ​ത്തെ ച​രി​ത്ര​മാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.” മാ​ഷ് പ​റ​ഞ്ഞ ക​ഥ​യി​ങ്ങ​നെ.

പ്ര​ധാ​ന ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും

രാ​ജ്യ​ത്തി​ന്‍റെ ദൈ​നം​ദി​ന ഭ​ര​ണ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷ​യ്ക്കും ആ​വ​ശ്യ​മാ​യ നി​ർ​ണാ​യ​ക രേ​ഖ​ക​ളാ​ണ് സെ​ക്യൂ​രി​റ്റി പ്ര​സ് നി​ർ​മി​ക്കു​ന്ന​ത്.പാ​സ്‌​പോ​ർ​ട്ടു​ക​ളും വീ​സ​ക​ളും: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കു​ള്ള സാ​ധാ​ര​ണ പാ​സ്‌​പോ​ർ​ട്ടു​ക​ൾ, ന​യ​ത​ന്ത്ര പാ​

സ്‌​പോ​ർ​ട്ടു​ക​ൾ, വീ​സ സ്റ്റി​ക്ക​റു​ക​ൾ

സ്റ്റാ​മ്പു​ക​ൾ: ത​പാ​ൽ സ്റ്റാ​മ്പു​ക​ൾ, റ​വ​ന്യു സ്റ്റാ​മ്പു​ക​ൾ, കോ​ർ​ട്ട് ഫീ ​സ്റ്റാ​മ്പു​ക​ൾ.
സാ​മ്പ​ത്തി​ക രേ​ഖ​ക​ൾ: ചെ​ക്കു​ക​ൾ, പ്രോ​മി​സ​റി നോ​ട്ടു​ക​ൾ, ഗ​വ​ൺ​മെ​ന്‍റ് ബോ​ണ്ടു​ക​ൾ, എ​ൻ​എ​സ്‌​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ.

നോ​ൺ-​ജു​ഡീ​ഷ്യ​ൽ പേ​പ്പ​റു​ക​ൾ: ആ​ധാ​രം എ​ഴു​താ​നും മ​റ്റ് ക​രാ​റു​ക​ൾ​ക്കു​മു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ൾ.

ഡി​ജി​റ്റ​ൽ യു​ഗ​വും ഇ-​പാ​സ്‌​പോ​ർ​ട്ടും

നൂ​റാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ പ​ര​മ്പ​രാ​ഗ​ത അ​ച്ച​ടി​രീ​തി​ക​ളി​ൽ​നി​ന്ന് ഡി​ജി​റ്റ​ൽ സെ​ക്യൂ​രി​റ്റി രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​ച്ചു.

ഇ-​പാ​സ്‌​പോ​ർ​ട്ട്: ബ​യോ​മെ​ട്രി​ക് ചി​പ്പു​ക​ൾ അ​ട​ങ്ങി​യ പു​തി​യ ത​ല​മു​റ ഇ-​പാ​സ്‌​പോ​ർ​ട്ടു​ക​ളു​ടെ ഉ​ത്പാ​ദ​നം നാ​സി​ക് പ്ര​സി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.


വ്യാ​ജ​രേ​ഖ​ക​ൾ ത​ട​യ​ൽ: അ​ൾ​ട്രാ​വ​യ​ല​റ്റ് മ​ഷി, വാ​ട്ട​ർ​മാ​ർ​ക്കു​ക​ൾ, ഹോ​ളോ​ഗ്രാ​മു​ക​ൾ, മൈ​ക്രോ ടെ​ക്സ്റ്റ് തു​ട​ങ്ങി​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി രേ​ഖ​ക​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കു​ന്നു.

സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് മി​ന്‍റിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന് കീ​ഴി​ൽ രാ​ജ്യ​ത്തു​ട​നീ​ള​മാ​യി ഒ​മ്പ​ത് യൂ​ണി​റ്റു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​യെ പ്ര​ധാ​ന​മാ​യും ക​റ​ൻ​സി അ​ച്ച​ടി​ശാ​ല​ക​ൾ, സെ​ക്യൂ​രി​റ്റി പ്ര​സു​ക​ൾ, ക​മ്മ​ട്ട​ങ്ങ​ൾ എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി ത​രം​തി​രി​ക്കാം.

ക​റ​ൻ​സി പ്ര​സു​ക​ൾ

ബാ​ങ്ക് നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തി​നു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ:

ക​റ​ൻ​സി നോ​ട്ട് പ്ര​സ്, നാ​സി​ക് (മ​ഹാ​രാ​ഷ്‌​ട്ര): രൂ​പ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി​ക്ക് പേ​രു​കേ​ട്ട ഏ​റ്റ​വും പ​ഴ​യ യൂ​ണി​റ്റു​ക​ളി​ലൊ​ന്ന്.
ബാ​ങ്ക് നോ​ട്ട് പ്ര​സ്, ദേ​വാ​സ് (മ​ധ്യ​പ്ര​ദേ​ശ്): ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തി​നൊ​പ്പം ഉ​യ​ർ​ന്ന സു​ര​ക്ഷ​യു​ള്ള പ്രി​ന്‍റിം​ഗ് മ​ഷി​യും ഇ​വി​ടെ നി​ർ​മി​ക്കു​ന്നു.

സെ​ക്യൂ​രി​റ്റി പ്ര​സു​ക​ൾ

പാ​സ്‌​പോ​ർ​ട്ട്, മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ, ത​പാ​ൽ സ്റ്റാ​മ്പു​ക​ൾ മു​ത​ലാ​യ​വ നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ: ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സ്, നാ​സി​ക് (മ​ഹാ​രാ​ഷ്‌ട്ര): പാ​സ്‌​പോ​ർ​ട്ടു​ക​ൾ, വീ​സ​ക​ൾ, മു​ദ്ര​പ​ത്ര​ങ്ങ​ൾ, ത​പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ധാ​ന നി​ർ​മാ​ണ കേ​ന്ദ്രം.
സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് പ്ര​സ്, ഹൈ​ദ​രാ​ബാ​ദ് (തെ​ലു​ങ്കാ​ന): ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ മു​ദ്ര​പ​ത്ര​ങ്ങ​ൾ, ചെ​ക്കു​ക​ൾ, മ​റ്റ് സു​ര​ക്ഷാ രേ​ഖ​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്നു. സെ​ക്യൂ​രി​റ്റി പേ​പ്പ​ർ മി​ൽ, ന​ർ​മ​ദാ​പു​രം / ഹോ​ഷം​ഗാ​ബാ​ദ് (മ​ധ്യ​പ്ര​ദേ​ശ്): നോ​ട്ടു​ക​ളും സു​ര​ക്ഷാരേ​ഖ​ക​ളും അ​ച്ച​ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക സു​ര​ക്ഷാ ക​ട​ലാ​സു​ക​ൾ നി​ർ​മി​ക്കു​ന്നു.

ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ക​മ്മ​ട്ട​ങ്ങ​ൾ

നാ​ണ​യ​ങ്ങ​ൾ വാ​ർ​ത്തെ​ടു​ക്ക​ൽ, സ്വ​ർ​ണം/​വെ​ള്ളി ശു​ദ്ധീ​ക​ര​ണം, മെ​ഡ​ലു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ: ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റ് മി​ന്‍റ്, മും​ബൈ (മ​ഹാ​രാ​ഷ്‌​ട്ര): 1829ൽ ​സ്ഥാ​പി​ച്ച ഈ ​ക​മ്മ​ട്ട​ത്തി​ൽ നാ​ണ​യ​ങ്ങ​ൾ​ക്ക് പു​റ​മെ ഔ​ദ്യോ​ഗി​ക മെ​ഡ​ലു​ക​ളും പ്ര​ഖ്യാ​പി​ത ഓ​ർ​മ​നാ​ണ​യ​ങ്ങ​ളും നി​ർ​മി​ക്കു​ന്നു.ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റ് മി​ന്‍റ്, കോ​ൽ​ക്ക​ത്ത (പ​ശ്ചി​മ ബം​ഗാ​ൾ): 1757-ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ്ലാ​ന്‍റ്.ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റ് മി​ന്‍റ്, ഹൈ​ദ​രാ​ബാ​ദ് (തെ​ലു​ങ്കാ​ന): ആ​ധു​നി​ക രീ​തി​യി​ലു​ള്ള നാ​ണ​യം ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന പ്ര​ധാ​ന ക​മ്മ​ട്ടം.
ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റ് മി​ന്‍റ്, നോ​യി​ഡ (ഉ​ത്ത​ർ​പ്ര​ദേ​ശ്): 1988ൽ ​സ്ഥാ​പി​ത​മാ​യ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പു​തി​യ ക​മ്മ​ട്ടം.

സു​ര​ക്ഷ​യുംസാ​ങ്കേ​തി​ക​വി​ദ്യ​യും

സാ​ധാ​ര​ണ ക​ട​ലാ​സി​ല​ല്ല ഇ​വ അ​ച്ച​ടി​ക്കു​ന്ന​ത്. വാ​ട്ട​ർ​മാ​ർ​ക്കു​ക​ൾ, സു​ര​ക്ഷാനൂ​ലു​ക​ൾ, അ​ൾ​ട്രാ​വ​യ​ല​റ്റ് വെ​ളി​ച്ച​ത്തി​ൽ മാ​ത്രം കാ​ണു​ന്ന പ്ര​ത്യേ​ക മ​ഷി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്നു. നി​രീ​ക്ഷ​ണ സം​വി​ധാ​നം: അ​തി​ശ​ക്ത​മാ​യ ത്രീ-​ട​യ​ർ സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ് സെ​ക്യൂ​രി​റ്റി പ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്കു​പോ​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ അ​ക​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ള്ളൂ.

ര​ണ്ടാം ലോ​ക​യു​ദ്ധ​വും (1939-1945) "സിം​ഗ​പ്പൂ​ർ ഡോ​ള​റും
ബ്രി​ട്ടീ​ഷ് കീ​ഴി​ലാ​യി​രു​ന്ന മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, മ്യാ​ൻ​മ​ർ (ബ​ർ​മ) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ‘മ​ല​യ​ൻ ഡോ​ള​ർ,’ "ബ​ർ​മീ​സ് രൂ​പ' തു​ട​ങ്ങി​യ വി​ദേ​ശ ക​റ​ൻ​സി​ക​ൾ അ​ച്ച​ടി​ച്ചി​രു​ന്ന​ത് നാ​സി​ക് പ്ര​സി​ലാ​യി​രു​ന്നു.
യു​ദ്ധ​സ​മ​യ​ത്ത് ജ​പ്പാ​ൻ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ച​ട​ക്കി​യ​തോ​ടെ, അ​വി​ടെ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​റ​ൻ​സി​ക​ൾ നാ​സി​ക്കി​ൽ​നി​ന്ന് ര​ഹ​സ്യ​മാ​യി ക​ട​ത്തു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

ര​ഹ​സ്യ ക​റ​ൻ​സിട്രെ​യി​നു​ക​ൾ


നാ​സി​ക്കി​ൽ അ​ച്ച​ടി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​റ​ൻ​സി നോ​ട്ടു​ക​ളും സ്റ്റാ​മ്പ് പേ​പ്പ​റു​ക​ളും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ്.ആ​യു​ധ​ധാ​രി​ക​ളാ​യ സൈ​നി​ക​രും റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്രം അ​ക​മ്പ​ടി സേ​വി​ക്കു​ന്ന ഈ ​ട്രെ​യി​നു​ക​ളു​ടെ ല​ക്ഷ്യ​സ്ഥാ​ന​മോ സ​മ​യ​മോ പു​റ​ത്തു​നി​ന്നു​ള്ള ആ​ർ​ക്കും അ​റി​യാ​ൻ സാ​ധി​ക്കി​ല്ല.

കേ​ടാ​യ നോ​ട്ടു​ക​ൾ

പ്രി​ന്‍റിം​ഗ് പി​ഴ​വു​ള്ള നോ​ട്ടു​ക​ൾ പ്ര​സി​നു​ള്ളി​ൽ വ​ച്ചു​ത​ന്നെ അ​തീ​വ സു​ര​ക്ഷ​യോ​ടെ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പൊ​ടി​ച്ചു​ക​ള​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഒ​രു രൂ​പ നോ​ട്ട്

നാ​സി​ക് പ്ര​സി​ൽ നി​ർ​മി​ച്ചി​രു​ന്ന ഒ​രു രൂ​പ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി ചെ​ല​വ് കൂ​ടു​ത​ലാ​യ​തി​നാ​ൽ 1994ൽ ​നി​ർ​ത്തി​വ​ച്ചു.പി​ന്നീ​ട് 2015ൽ ​വ​ലി​യ ജ​ന​കീ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് പു​തി​യ സു​ര​ക്ഷാ സ​വി​ശേ​ഷ​ത​ക​ളോ​ടെ നാ​സി​ക് പ്ര​സി​ൽ ത​ന്നെ ഒ​രു രൂ​പ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി വീ​ണ്ടും ആ​രം​ഭി​ച്ചു.മൂ​ന്നു​ത​രം സു​ര​ക്ഷാ​വ​ല​യം: കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷാ സേ​ന​യും മ​ഹാ​രാ​ഷ്‌​ട്ര പൊ​ലി​സു​മാ​ണ് പ്ര​സി​ന് കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ കൗ​ണ്ടിം​ഗ്: അ​ച്ച​ടി​ക്കു​ന്ന ഓ​രോ ക​ട​ലാ​സി​ന്‍റെ​യും ക​ഷ​ണ​ങ്ങ​ളു​ടെ​യും ക​ണ​ക്ക് ഓ​രോ ഷി​ഫ്റ്റി​ലും ഒ​ത്തു​നോ​ക്കാ​റു​ണ്ട്. ഒ​രൊ​റ്റ പേ​പ്പ​ർ കു​റ​ഞ്ഞാ​ൽ​പോ​ലും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും പു​റ​ത്തു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ പ്ര​സ് പൂ​ട്ടി പ​രി​ശോ​ധി​ക്കും.

സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​മ്പ്, 1925ലാ​ണ് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം നാ​സി​ക്കി​ൽ ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സ് സ്ഥാ​പി​ക്കു​ന്ന​ത്. അ​തു​വ​രെ ഇ​ന്ത്യ​ക്കാ​വ​ശ്യ​മാ​യ പാ​സ്‌​പോ​ർ​ട്ടു​ക​ളും സ്റ്റാ​മ്പു​ക​ളും ബോ​ണ്ടു​ക​ളും ല​ണ്ട​നി​ലെ വാ​ട്ട​ർ​ലോ ആ​ൻ​ഡ് സ​ൺ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​ച്ച​ടി​ച്ചി​രു​ന്ന​ത്. രാ​ജ്യ​ത്തി​നു​ള്ളി​ൽ​ത​ന്നെ സു​ര​ക്ഷി​ത​മാ​യ അ​ച്ച​ടി സം​വി​ധാ​നം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സ്ഥാ​പ​നം ആ​രം​ഭി​ച്ച​ത്.
കാ​ല​ഗ​ണ​ന
1925: നാ​സി​ക്കി​ൽ ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
1947: സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്വ​ത​ന്ത്ര വ​കു​പ്പാ​യി.
2006: സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് മി​ന്‍റിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​നു കീ​ഴി​ലു​ള്ള യൂ​ണി​റ്റാ​യി.
2025 - 2026: 100 വ​ർ​ഷ​ത്തെ അ​തു​ല്യ​മാ​യ സേ​വ​ന​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്കു​ള്ള മാ​റ്റ​വും.

Latest News

Corehub Up